കുര്‍ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നി‍സ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

Wednesday, April 21, 2010

അന്യമതനിന്ദ കുര്‍ ആനില്‍ !

ഇസ്ലാമില്‍ വിശ്വസിക്കാത്തവരെയെല്ലാം കടുത്ത ശത്രുക്കളും നികൃഷ്ട ജന്തുക്കളും നരകത്തിലേക്കുള്ള വിറകു കഷ്ണങ്ങളുമൊക്കെയായി ചിത്രീകരിക്കുന്ന നിരവധി “ദിവ്യ വെളിപാടു”കള്‍ കുര്‍ ആനിലുണ്ട്. പരുഷമായി മാത്രമേ അവരോടു പെരുമാറാവൂ എന്നും ആയുധമെടുത്തവരെ ആക്രമിക്കണമെന്നും ദൈവം നിരന്തരം ആഹ്വാനം ചെയ്യുകയാണ്. ഏതാനും സാമ്പിളുകള്‍ ഇതാ : -


يٰأَيُّهَا ٱلَّذِينَ آمَنُواْ قَاتِلُواْ ٱلَّذِينَ يَلُونَكُمْ مِّنَ ٱلْكُفَّارِ وَلْيَجِدُواْ فِيكُمْ غِلْظَةً وَٱعْلَمُوۤاْ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123

يٰأَيُّهَا ٱلنَّبِيُّ جَاهِدِ ٱلْكُفَّارَ وَٱلْمُنَافِقِينَ وَٱغْلُظْ عَلَيْهِمْ وَمَأْوَاهُمْ جَهَنَّمُ وَبِئْسَ ٱلْمَصِيرُ

(O Prophet! Strive against the disbelievers) with the sword (and the hypocrites) with words! (Be harsh) be tough (with them) with both parties with words and actions. (Their ultimate abode is hell) their destiny is hell, (a hapless journey's end) they shall come to.

നബിയേ, കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.9-73


قَاتِلُواْ ٱلَّذِينَ لاَ يُؤْمِنُونَ بِٱللَّهِ وَلاَ بِٱلْيَوْمِ ٱلآخِرِ وَلاَ يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُ وَلاَ يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ حَتَّىٰ يُعْطُواْ ٱلْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ


(Fight against such of those who have been given the Scripture) the Jews and Christians (as believe not in Allah nor the Last Day) nor in the bliss of Paradise, (and forbid not) in the Torah (that which Allah hath forbidden by His messenger, and follow not the religion of truth) do not submit themselves to Allah through confession of Allah's divine Oneness, (until they pay the tribute readily) standing: from hand to hand, (being brought low) abased.

വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ. 9-29


مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُواْ مَسَاجِدَ اللهِ شَاهِدِينَ عَلَىٰ أَنْفُسِهِمْ بِالْكُفْرِ أُوْلَئِكَ حَبِطَتْ أَعْمَالُهُمْ وَفِي ٱلنَّارِ هُمْ خَالِدُونَ
(It is not for the idolaters) the idolaters ought not (to tend Allah's sanctuaries, bearing witness against themselves) through their calling (of disbelief. As for such, their works are vain) their works are thwarted for as long as they remain disbelievers (and in the Fire they will abide) never to die or leave it.

ബഹുദൈവവാദികള്‍ക്ക്‌, സത്യനിഷേധത്തിന്‌ സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്‌ അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും.9-17


يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُوۤاْ آبَآءَكُمْ وَإِخْوَانَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّواْ ٱلْكُفْرَ عَلَى ٱلإِيمَانِ وَمَن يَتَوَلَّهُمْ مِّنكُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ
സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ്‌ അക്രമികള്‍. 9-23


لاَّ تَجِدُ قَوْماً يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُ وَلَوْ كَانُوۤاْ آبَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ أُوْلَـٰئِكَ كَتَبَ فِي قُلُوبِهِمُ ٱلإِيمَانَ وَأَيَّدَهُمْ بِرُوحٍ مِّنْهُ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا رَضِيَ ٱللَّهُ عَنْهُمْ وَرَضُواْ عَنْهُ أُوْلَـٰئِكَ حِزْبُ ٱللَّهِ أَلاَ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത്‌ നീ കണ്ടെത്തുകയില്ല. അവര്‍ ( എതിര്‍പ്പുകാര്‍ ) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്‌ അവന്‍ അവര്‍ക്ക്‌ പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.58-22


إِنَّ ٱلَّذِينَ كَفَرُواْ مِنْ أَهْلِ ٱلْكِتَابِ وَٱلْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَآ أَوْلَـٰئِكَ هُمْ شَرُّ ٱلْبَرِيَّةِ
തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍.98-6


يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِنَّمَا ٱلْمُشْرِكُونَ نَجَسٌ فَلاَ يَقْرَبُواْ ٱلْمَسْجِدَ ٱلْحَرَامَ بَعْدَ عَامِهِمْ هَـٰذَا وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ ٱللَّهُ مِن فَضْلِهِ إِن شَآءَ إِنَّ ٱللَّهَ عَلِيمٌ حَكِيمٌ
സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28


يَا أَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُواْ ٱلْكَافِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ أَتُرِيدُونَ أَن تَجْعَلُواْ للَّهِ عَلَيْكُمْ سُلْطَاناً مُّبِيناً
സത്യവിശ്വാസികളേ, നിങ്ങള്‍ കാഫറുകളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? 4-144


لاَّ يَتَّخِذِ ٱلْمُؤْمِنُونَ ٱلْكَافِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ وَمَن يَفْعَلْ ذٰلِكَ فَلَيْسَ مِنَ ٱللَّهِ فِي شَيْءٍ إِلاَّ أَن تَتَّقُواْ مِنْهُمْ تُقَـٰةً وَيُحَذِّرُكُمُ ٱللَّهُ نَفْسَهُ وَإِلَىٰ ٱللَّهِ ٱلْمَصِيرُ
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്‌. 3-28


يَـٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُواْ ٱلْيَهُودَ وَٱلنَّصَارَىٰ أَوْلِيَآءَ بَعْضُهُمْ أَوْلِيَآءُ بَعْضٍ وَمَن يَتَوَلَّهُمْ مِّنكُمْ فَإِنَّهُ مِنْهُمْ إِنَّ ٱللَّهَ لاَ يَهْدِي ٱلْقَوْمَ ٱلظَّالِمِينَ
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51


അന്യ മതസ്തരുടെ വിശ്വാസങ്ങളെ കുര്‍ ആന്‍ അതി ക്രൂരമായി നിന്ദിക്കുന്നു . ക്രിസ്ത്യാനികളെപ്പറ്റി പറയുന്നതു കാണുക :


وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ وَإِنَّ ٱلَّذِينَ ٱخْتَلَفُواْ فِيهِ لَفِي شَكٍّ مِّنْهُ مَا لَهُمْ بِهِ مِنْ عِلْمٍ إِلاَّ ٱتِّبَاعَ ٱلظَّنِّ وَمَا قَتَلُوهُ يَقِيناً
അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. 4-157


وَمِنَ ٱلَّذِينَ قَالُواْ إِنَّا نَصَارَىٰ أَخَذْنَا مِيثَاقَهُمْ فَنَسُواْ حَظّاً مِّمَّا ذُكِرُواْ بِهِ فَأَغْرَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَامَةِ وَسَوْفَ يُنَبِّئُهُمُ ٱللَّهُ بِمَا كَانُواْ يَصْنَعُونَ
ഞങ്ങള്‍ ക്രിസ്ത്യാനികളാണ്‌ എന്ന്‌ പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങുകയുണ്ടായി. എന്നിട്ട്‌ അവര്‍ക്ക്‌ ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്ന്‌ ഒരു ഭാഗം അവര്‍ മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവര്‍ ചെയ്ത്കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്‌. 5-14


لَّقَدْ كَفَرَ ٱلَّذِينَ قَآلُوۤاْ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ قُلْ فَمَن يَمْلِكُ مِنَ ٱللَّهِ شَيْئاً إِنْ أَرَادَ أَن يُهْلِكَ ٱلْمَسِيحَ ٱبْنَ مَرْيَمَ وَأُمَّهُ وَمَن فِي ٱلأَرْضِ جَمِيعاً وَللَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلأَرْضِ وَمَا بَيْنَهُمَا يَخْلُقُ مَا يَشَآءُ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. ( നബിയേ, ) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ്‌ കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത്‌ അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.5-17


وَإِذْ قَالَ ٱللَّهُ يٰعِيسَى ٱبْنَ مَرْيَمَ أَأَنتَ قُلتَ لِلنَّاسِ ٱتَّخِذُونِي وَأُمِّيَ إِلَـٰهَيْنِ مِن دُونِ ٱللَّهِ قَالَ سُبْحَانَكَ مَا يَكُونُ لِيۤ أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ تَعْلَمُ مَا فِي نَفْسِي وَلاَ أَعْلَمُ مَا فِي نَفْسِكَ إِنَّكَ أَنتَ عَلاَّمُ ٱلْغُيُوبِ
അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ? ഞാനത്‌ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത്‌ അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത്‌ നീ അറിയും. നിന്‍റെ മനസ്സിലുള്ളത്‌ ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്‌ അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. 5-116


وَقَالَتِ ٱلْيَهُودُ وَٱلنَّصَارَىٰ نَحْنُ أَبْنَاءُ ٱللَّهِ وَأَحِبَّاؤُهُ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُم بَلْ أَنتُمْ بَشَرٌ مِمَّنْ خَلَقَ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ وَللَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلأَرْضِ وَمَا بَيْنَهُمَا وَإِلَيْهِ ٱلْمَصِيرُ
യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും അവന്ന്‌ പ്രിയപ്പെട്ടവരുമാകുന്നു എന്ന്‌. ( നബിയേ, ) പറയുക: പിന്നെ എന്തിനാണ്‌ നിങ്ങളുടെ കുറ്റങ്ങള്‍ക്ക്‌ അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്‌? അങ്ങനെയല്ല; അവന്‍റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക്‌ തന്നെയാണ്‌ മടക്കം. 5-18


وَقَالَتِ ٱلْيَهُودُ يَدُ ٱللَّهِ مَغْلُولَةٌ غُلَّتْ أَيْدِيهِمْ وَلُعِنُواْ بِمَا قَالُواْ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَآءُ وَلَيَزِيدَنَّ كَثِيراً مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَاناً وَكُفْراً وَأَلْقَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَامَةِ كُلَّمَآ أَوْقَدُواْ نَاراً لِّلْحَرْبِ أَطْفَأَهَا ٱللَّهُ وَيَسْعَوْنَ فِي ٱلأَرْضِ فَسَاداً وَٱللَّهُ لاَ يُحِبُّ ٱلْمُفْسِدِينَ
അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്‌ എന്ന്‌ യഹൂദന്‍മാര്‍ പറഞ്ഞു അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക്‌ കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികം പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്‌. അവര്‍ യുദ്ധത്തിന്‌ തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത്‌ കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്‌. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 5-64


إِنَّ ٱلَّذِينَ كَفَرُواْ مِنْ أَهْلِ ٱلْكِتَابِ وَٱلْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَآ أَوْلَـٰئِكَ هُمْ شَرُّ ٱلْبَرِيَّةِ
Truly the disbelievers from among the People of the Scripture and the idolaters shall be in the fire of Hell, to abide therein (khālidīna: an implied circumstantial qualifier, in other words, it will be decreed for them by God, exalted be He, to abide therein) — those are the worst of creatures.
തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ വെച്ച് ഏറ്റവും നികൃഷ്ടര്‍ ‍. 98-6


إِنَّ شَرَّ ٱلدَّوَابِّ عِندَ ٱللَّهِ ٱلَّذِينَ كَفَرُواْ فَهُمْ لاَ يُؤْمِنُونَ
തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച്‌ ഏറ്റവും മോശപ്പെട്ടവര്‍ കാഫറുകളാകുന്നു. ആകയാല്‍ അവര്‍ വിശ്വസിക്കുകയില്ല. 8-55


مَثَلُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتاً وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ لَوْ كَانُواْ يَعْلَمُونَ
അല്ലാഹുവിന്‌ പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത്‌ പോലെയാകുന്നു. അത്‌ ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച്‌ ഏറ്റവും ദുര്‍ബലമായത്‌ എട്ടുകാലിയുടെ വീട്‌ തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍! 29-41


നമ്മുടെ നാട്ടില്‍ അയ്യപ്പനെയും ആറ്റുകാലമ്മയേയും ഗുരുവായൂര്‍ കണ്ണനെയുമൊക്കെ ആരാധിക്കുന്ന ഹിന്ദുക്കള്‍ ഈ പരിഹാസം കലര്‍ന്ന സംഭാഷണം വായിച്ചാല്‍ എങ്ങനെയിരിക്കും :-


ٱحْشُرُواْ ٱلَّذِينَ ظَلَمُواْ وَأَزْوَاجَهُمْ وَمَا كَانُواْ يَعْبُدُونَ
( അപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പനയുണ്ടാകും; ) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക. 37-22

مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَاطِ ٱلْجَحِيمِ
അല്ലാഹുവിനു പുറമെ. എന്നിട്ട്‌ അവരെ നിങ്ങള്‍ നരകത്തിന്‍റെ വഴിയിലേക്ക്‌ നയിക്കുക. 37-23

وَقِفُوهُمْ إِنَّهُمْ مَّسْئُولُونَ
അവരെ നിങ്ങളൊന്നു നിര്‍ത്തുക. അവരോട്‌ ചോദ്യം ചെയ്യേണ്ടതാകുന്നു. 37-24

مَا لَكُمْ لاَ تَنَاصَرُونَ
നിങ്ങള്‍ക്ക്‌ എന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന്‌ 37-25

بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ
അല്ല, അവര്‍ ആ ദിവസത്തില്‍ കീഴടങ്ങിയവരായിരിക്കും. 37-26

وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ
അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ്‌ പരസ്പരം ചോദ്യം ചെയ്യും.37-27

قَالُوۤاْ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ
അവര്‍ പറയും: തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളുടെ അടുത്ത്‌ കൈയ്യൂക്കുമായി വന്ന്‌ ( ഞങ്ങളെ സത്യത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കുകയായിരുന്നു. ) 37-28

قَالُواْ بَلْ لَّمْ تَكُونُواْ مُؤْمِنِينَ
അവര്‍ മറുപടി പറയും: അല്ല, നിങ്ങള്‍ തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്‌. 37-29

وَيَوْمَ يَحْشُرُهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ فَيَقُولُ أَأَنتُمْ أَضْلَلْتُمْ عِبَادِي هَؤُلاَءِ أَمْ هُمْ ضَلُّوا ٱلسَّبِيلَ
അവരെയും അല്ലാഹുവിന്‌ പുറമെ അവര്‍ ആരാധിക്കുന്നവയെയും അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ടവന്‍ ( ആരാധ്യരോട്‌ ) പറയും: എന്‍റെ ഈ ദാസന്‍മാരെ നിങ്ങള്‍ വഴിപിഴപ്പിച്ചതാണോ അതല്ല അവര്‍ തന്നെ വഴിതെറ്റിപ്പോയതാണോ? 25-17

قَالُواْ سُبْحَانَكَ مَا كَانَ يَنبَغِي لَنَآ أَن نَّتَّخِذَ مِن دُونِكَ مِنْ أَوْلِيَآءَ وَلَـٰكِن مَّتَّعْتَهُمْ وَآبَآءَهُمْ حَتَّىٰ نَسُواْ ٱلذِّكْرَ وَكَانُواْ قَوْماً بُوراً
അവര്‍ ( ആരാധ്യര്‍ ) പറയും: നീ എത്ര പരിശുദ്ധന്‍! നിനക്ക്‌ പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത്‌ ഞങ്ങള്‍ക്ക്‌ യോജിച്ചതല്ല. പക്ഷെ, അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ സൌഖ്യം നല്‍കി. അങ്ങനെ അവര്‍ ഉല്‍ബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു.25-18

فَقَدْ كَذَّبُوكُمْ بِمَا تَقُولُونَ فَمَا تَسْتَطِيعُونَ صَرْفاً وَلاَ نَصْراً وَمَن يَظْلِم مِّنكُمْ نُذِقْهُ عَذَاباً كَبِيراً
അപ്പോള്‍ ബഹുദൈവാരാധകരോട്‌ അല്ലാഹു പറയും: ) നിങ്ങള്‍ പറയുന്നതില്‍ അവര്‍ നിങ്ങളെ നിഷേധിച്ചു തള്ളിക്കഴിഞ്ഞിരിക്കുന്നു. ഇനി ( ശിക്ഷ ) തിരിച്ചുവിടാനോ വല്ല സഹായവും നേടാനോ നിങ്ങള്‍ക്ക്‌ സാധിക്കുന്നതല്ല. അതിനാല്‍ ( മനുഷ്യരേ, ) നിങ്ങളില്‍ നിന്ന്‌ അക്രമം ചെയ്തവരാരോ അവന്ന്‌ നാം ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌. 25-19


قَالَ أَفَتَعْبُدُونَ مِن دُونِ ٱللَّهِ مَا لاَ يَنفَعُكُمْ شَيْئاً وَلاَ يَضُرُّكُمْ
അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക്‌ യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? 21-66

أُفٍّ لَّكُمْ وَلِمَا تَعْبُدُونَ مِن دُونِ ٱللَّهِ أَفَلاَ تَعْقِلُونَ
നിങ്ങളുടെയും, അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? 21-67

അന്യരുടെ ദൈവങ്ങളെയൊക്കെ അല്ലാഹു കത്തിച്ചു കളയുമെന്ന് :


إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ
തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക്‌ വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌. 21-98

لَوْ كَانَ هَـٰؤُلاۤءِ آلِهَةً مَّا وَرَدُوهَا وَكُلٌّ فِيهَا خَالِدُونَ
ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ ( നരകത്തില്‍ ) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും.21-99

മതം മാറി മിശ്രവിവാഹം ചെയ്യുന്നത് അല്ലാഹുവിനു ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. !


وَلاَ تَنْكِحُواْ ٱلْمُشْرِكَاتِ حَتَّىٰ يُؤْمِنَّ وَلأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ وَلاَ تُنْكِحُواْ ٱلْمُشِرِكِينَ حَتَّىٰ يُؤْمِنُواْ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ أُوْلَـٰئِكَ يَدْعُونَ إِلَى ٱلنَّارِ وَٱللَّهُ يَدْعُوۤاْ إِلَى ٱلْجَنَّةِ وَٱلْمَغْفِرَةِ بِإِذْنِهِ وَيُبَيِّنُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ
ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത്‌ വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ്‌ ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്‌. അവള്‍ നിങ്ങള്‍ക്ക്‌ കൌതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക്‌ അവര്‍ വിശ്വസിക്കുന്നത്‌ വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച്‌ കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ്‌ ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്‌. അവന്‍ നിങ്ങള്‍ക്ക്‌ കൌതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ്‌ ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്‍റെഹിതമനുസരിച്ച്‌ സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി തന്‍റെതെളിവുകള്‍ അവര്‍ക്ക്‌ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.2-221


ٱلزَّانِي لاَ يَنكِحُ إِلاَّ زَانِيَةً أَوْ مُشْرِكَةً وَٱلزَّانِيَةُ لاَ يَنكِحُهَآ إِلاَّ زَانٍ أَوْ مُشْرِكٌ وَحُرِّمَ ذٰلِكَ عَلَى ٱلْمُؤْمِنِينَ
വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.24-3


--------------------------
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര മനുഷ്യന്റെ സംസ്കാരവും നിലവാരവും മാത്രം കൈമുതലായുള്ള ഒരു നികൃഷ്ട ദൈവത്തെയാണിന്നും മുസ്ലിംങ്ങള്‍ തലച്ചോറില്‍ പേറുന്നത്. അതു കൊണ്ടു തന്നെയാണ് ഈ സമുദായം തടിയന്റവിട നസീറുമാരിലും ഉസാമ ലാദന്മാരിലും അഭിമാനം കൊള്ളുന്നതും ലോകമെമ്പാടും ഈ മതത്തിനായി ചാവേറുകാളുണ്ടാകുന്നതും.
..........

8 comments:

ea jabbar said...

ലോകമെമ്പാടുമുള്ള നല്ലവരായ മുസ്ലിം പണ്ഡിതന്മാരോ‍ട് ഒരു അഭ്യര്‍ത്ഥന :
നാം ജീവിക്കുന്ന കാലഘട്ടത്തിനു യോജിക്കാത്തതും അപ്രസക്തമായതും ; അതേ സമയം വളരെയേറെ അപകടകരവും ജുഗുപ്സാവഹവുമായ ഇത്തരം വെളിപാടു വാക്യങ്ങള്‍ ഇനിയും കുര്‍ ആനില്‍ നില നിര്‍ത്തണോ എന്ന കാര്യം ഗൌരവ പൂര്‍വ്വം ആലോചിക്കാന്‍ തയ്യാറാവുക. കാലോചിതമല്ലാത്ത ഇത്തരം വാക്യങ്ങള്‍ ഒഴിവാക്കി, ഇന്നത്തെ ലോകത്തിനു സ്വീകാര്യമായ നല്ല നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി കുര്‍ ആന്‍ റീ എഡിറ്റ് ചെയ്യാനും നിലവിലുള്ള എല്ലാ കോപ്പികളും ഉസ്മാന്റെ കാലത്തു ചെയ്ത പോലെ കത്തിച്ചു കളയാനും തയ്യാറായാല്‍ മാത്രമേ മുസ്ലിം സമൂഹത്തെ ഭീകരവാദത്തിന്റെയും അസഹിഷ്ണുതയുടെയും ഇരുട്ടില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയൂ !
ഒറ്റ നോട്ടത്തില്‍ ഈ പറഞ്ഞത് പ്രകോപനമായി തോന്നാമെങ്കിലും ഏതാനും പതിറ്റാണ്ടുകള്‍ കൂടി പിന്നിടുമ്പോഴേക്കും ഇതും യാഥാര്‍ത്ഥ്യമാകുമെന്ന് എനിക്കുറപ്പുണ്ട്.

ea jabbar said...

@ പള്ളിക്കുളം : ഒരു ഹൈന്ദവനായി ജനിക്കാത്തതില്‍ ദു:ഖിക്കുന്നവനാണ് ഞാനെന്ന് മുന്നെ ലതീഫിനോട് പറഞ്ഞിരുന്നു. ഇസ്ലാമില്‍ മുര്‍ത്തദ്ദായവനെ (മതഭ്രഷ്ടനായവനെ) എങ്ങിനെയാ ഖുറാന്‍ കൈകാര്യം ചെയ്യാന്‍ പറയുന്നെ ?

2010, ഏപ്രില്‍ 4 11:05 am


പള്ളിക്കുളം.. പറഞ്ഞു...
അയാള്‍ രാജ്യത്തിനും ഭരണത്തിനും ഭരണ ഘടനക്കും ഭീഷണി ആയാല്‍ വധിക്കപ്പെടും. ഇല്ലെങ്കില്‍ വെറുതെ വിടും.

abdul azees vengara : ഖുറാന്റെ ഈ വിധിയുടെ ‘അവതരണ പശ്ചാതലം’ ഒന്നു വ്യക്തമാക്കാമോ ? ഇന്നു ലത്തീഫിന്റെ ‘തൊടുപുഴ’ പോസ്റ്റിലെ കമെന്റിനു എനിക്കു മറുപടി കിട്ടിയതാണിത്. “ ഇല്ലെങ്കില്‍ വെറുതെവിടും” എന്ന പദം ഞാന്‍ ആരുടേയോ ഔദാര്യത്തില്‍ ജീവിക്കുന്ന എന്ന തോന്നല്‍ എന്നിലുണ്ടാക്കുന്നു. എന്റെ സ്വാതന്ത്ര്യബോധം എന്നെയിത് ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഇന്ത്യയിലെങ്ങാനും ഇസ്ലാമീക ശെരീ‌അത്തായിരുന്നെങ്കില്‍....

April 4, 2010 8:54 AM
Delete
Blogger സുശീല്‍ കുമാര്‍ പി പി said...

"വിളിക്കുമ്പോള്‍ അപ്പോള്‍ തന്നെ ദൈവം ഇടപ്പെട്ട് തീര്‍പ്പാക്കുമെങ്കില്‍ പിന്നെ ഒരു ന്യായ വിധി നാളിന്റെ ആവശ്യം എന്ത് ? ഈ പ്രപഞ്ച സൃഷ്ടിപ്പിനും , ,പരസ്പരം യോജിച്ചു ഒന്നായി പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണ്ണമായ അവയവ വ്യവസ്ഥകളോട് കൂടിയ , മനുഷ്യനടക്കമുള്ള ജീവികളുടെ സൃഷ്ടിപ്പിനും പിന്നില്‍ ഒരു മഹാ ശക്തിയുണ്ടെന്ന് പേര് കേട്ട പല യുക്തിവാദികളും രഹസ്യമായും പരസ്യമായും സമ്മതിക്കുന്നുണ്ട് "
------------------------------------------------
> ഫൈസല്‍ കുണ്ടോട്ടി എന്റെ പോസ്റ്റില്‍ അവതരിപ്പിച്ച ആ മഹാശക്തിതന്നെയാണോ മാഷേ ഈ 'മഹാശക്തിയും'. മുഖഛായ കണ്ടിട്ട് ഒട്ടും സാമ്യം തോന്നുന്നില്ല.
------------------------------------------------

അബ്ദുല്‍ അസീസ് വേങ്ങര said...
"ഒരോ സൂക്തങ്ങൾക്കും അവതരണ പക്ഷാതലം ഉള്ളതും കൂടി രേഖപ്പെടുത്താതെ ഈ ആയത്തുകളൊക്കെ എങ്ങനെ പൂർണ്ണമാവും. അമ്മയെ തല്ലിയാൽ ഏതെങ്കിലും ഒരു പക്ഷം ശരിയുണ്ടാവുമല്ലോ."

>ഏത് പശ്ചാത്തലത്തിലായാലും ഒരു 'ദൈവം' ഇത്രയും വെളിവുകേട് വിളിച്ചുപറയുമോ അസീസേ?
ഒന്നുമില്ലെങ്കിലും മുസ്ലിംകളെ മാത്രമല്ല മറ്റ് മതക്കാരെയും 'താന്‍ തന്നെയാണ്‌ സൃഷ്ടിച്ചതന്ന' സാമാന്യ ബോധമെങ്കിലും ഒരു 'ദൈവ'ത്തിനില്ലാതെ വരുമോ? ഈ അസൂയക്കാരനും കുശുമ്പുകാരനും അന്യമത വിദ്വേഷിയുമായ ദൈവത്തെയാണോ "ഈ പ്രപഞ്ച സൃഷ്ടിപ്പിനും , ,പരസ്പരം യോജിച്ചു ഒന്നായി പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണ്ണമായ അവയവ വ്യവസ്ഥകളോട് കൂടിയ , മനുഷ്യനടക്കമുള്ള ജീവികളുടെ സൃഷ്ടിപ്പിനും പിന്നില്‍ ഒരു മഹാ ശക്തി"യായി കെട്ടിയെഴുന്നെള്ളിച്ചുകൊണ്ടു നടക്കുന്നത്? നാണക്കേട്. അല്ലാതെന്തുപറയാന്‍!!!!!!!!!!!!!!!!

Muhammed Shan said...

മാഷെ എല്ലാവരും പ്രബോധനവുമായി ബന്ധപ്പെട്ടു തിരക്കിലാണ് .....

Sudheer K. Mohammed said...

മുസ്ലിമായി ജനിച്ചു?
ആദ്യമായി ജബ്ബാറിക്ക മനസ്സിലാക്കേണ്ടത് മുസ്ലിം മാതാപിതാക്കള്‍ക്ക് ജനിച്ചതുകൊണ്ട് ആരും മുസ്ലിമാകുന്നില്ല.... അവര് പ്രവാചക പുത്രന്മാരായാലും ശരി... (നൂഹ് നബിയുടെ മകന് ഉദാഹരണം )
ഇസ്ലാം എന്ന വാക്ക് ഒരു ക്രിയാനാമം ആണ് .
വേദ ഭാഷകള്‍ കുറച് complicated ആണ് .
രണ്ട് ക്രിയകളുടെ ക്രിയാനാമമാണ് ഇസ്ലാം .
ഒന്ന് സല്ം അഥവാ സമാധാനിചു എന്ന ക്രിയയുടെയും
രണ്ട് സില്ം അഥവാ സമര്‍പ്പിച്ചു എന്ന ക്രിയയുടെയും .....

അഥവാ ദൈവത്തില്‍ സമര്‍പ്പിച്ചുകൊണ്ട് സമാധാന്ം കൈവരിക്കുന്ന വന്റെ പേരാണ് ഇസ്ലാം ആ ക്രിയ ചെയ്യാത്തവന്റെ പേര് മുഹമ്മദ് ആയതുകൊണ്ട് ഇസ്ലാമാകില്ല...

ലോകത്ത് ആദ്യമായി ഭരണ ഘടന ഉണ്ടാക്കിയ ആളാണ് മുഹമ്മദ് മദീനയില് അതിലെ നിയമ്ങ്ങ്ളാണ് മിക്ക ഭരണ് ഘടന കളുടെയും ആധാരം ....
മതത്തില് ബലാല്‍ക്കാരം പാടില്ല്(ഖുരാന് 2:256)
എന്നതാണ് ഇസ്ലാമിന്റ അടിസ്ഥാനം

Baiju Elikkattoor said...

"ലോകത്ത് ആദ്യമായി ഭരണ ഘടന ഉണ്ടാക്കിയ ആളാണ് മുഹമ്മദ് മദീനയില് അതിലെ നിയമ്ങ്ങ്ളാണ് മിക്ക ഭരണ് ഘടന കളുടെയും ആധാരം ...."

അപ്പോള്‍ ഈ ഹമ്മുറാബി ആരായിരുന്നൂ?

Hammurabi is known for the set of laws called Hammurabi's Code, one of the first written codes of law in recorded history. These laws were written on a stone tablet standing over eight feet tall (2.4 meters) that was found in 1901. Owing to his reputation in modern times as an ancient law-giver, Hammurabi's portrait is in many government buildings throughout the world.(http://en.wikipedia.org/wiki/Hammurabi)

സഹൃദയന്‍ ... said...

ഇന്ത്യ പോലൊരു മതേതര രാജ്യത്ത്, മത വിദ്വേഷം വളർത്തുന്ന ഇത്തരം വചനങ്ങൽ (അത് ഏത് മതത്തിലായാലും)മതഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തുന്നതും പ്രചരിപ്പിക്കുന്നതും നിയമം വഴി നിരോധിക്കേണ്ടതല്ലേ?

ഖുറാൻ വചനങ്ങളുടെ പേരിൽ ഒരു ക്രിസ്ത്യാനിയോ ജൂതനോ കോടതിയെ സമീപിച്ചാൽ, കോടതിക്ക് മുന്നിൽ മറ്റു മാർഗങ്ങൾ ഉണ്ടാവില്ല!!

(അള്ളാഹുവിനു(?) ലോക പരിചയം കുറവായതു കൊണ്ട്, ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ജൈനർക്കും ഒന്നും കേസിനു പോകാൻ അവസരം കിട്ടില്ല..)

ea jabbar said...


അവയവദാനം
ബോധവല്‍കരണക്ലാസും
സമ്മതപത്ര സമര്‍പ്പണവും

8-8-2010, 2.30PM
സ്പോര്‍ട്സ് കൌണ്‍സില്‍ ഹാള്‍ , മാനാഞ്ചിറ , കോഴിക്കോട്


[സയന്‍സ് ട്രസ്റ്റ് - കോഴിക്കോട്]

Moh'd Yoosuf said...

അബ്ദുൽ ജബ്ബാർ മറ്റു മതങ്ങളെ എതിർക്കുകയോ പോസ്റ്റ് മോർട്ടം നടത്തുകയോ ചെയ്യാറില്ല. കാരണം ഇന്ന് ലോകത്ത് വെല്ലുവിളിച്ചുകൊണ്ട് ഉയർന്നു നിൽക്കുന്നത് അതുമാത്രമാണ്. വിദ്യാഭ്യാസമില്ലാത്ത ദരിദ്ര രാഷ്ട്രങ്ങളിൽ മറ്റു പല മതങ്ങളും വളരുന്നുണ്ടെങ്കിലും വിദ്യാഭ്യാസപരമായി ഉയർന്നു നിൽക്കുന്ന രാഷ്ട്രങ്ങളിൽ ഇസ്ലാം വളരുന്നെയുള്ളൂ.

ഇവിടെ അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ വൈരുദ്ധ്യമില്ല എന്നാൽ വിശുദ്ധ ഖുർആനിൽ വൈരുദ്ധ്യമില്ല എന്നാണ്. വിവരണവും വ്യാഖ്യാനവും അല്ലാഹുവിൽ നിന്നുള്ളതല്ല, അത് പണ്ഢിതന്മാർ മനുഷ്യർ ആയത്തുകളെ വ്യാഖ്യാനിക്കുന്നു. വി.ഖുർആനും ഖുർആൻ തഫ്സീറും രണ്ടായിട്ടാണ് ലോക മുസ്ലിങ്ങൾ കാണുന്നത്. കാരണം വിശുദ്ധിയില്ലാത്ത ആളുകൾക്ക് വി.ഖുർആൻ നൽകുന്നത് അതിക പണ്ഢിതന്മാരും അംഗീകരിക്കുന്നില്ല. എന്നാൽ ഖുർആൻ തഫ്സീറ് നൽകുന്നതിനെ ആരും എതിർക്കുന്നില്ല. തഫ്സീർ എന്നാൽ മനുഷ്യർ അവർ മനസ്സിലാക്കിയത് പ്രകാരം വിവരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ലോകത്ത് ഒരു തഫ്സീറും കുറ്റമറ്റതാണെന്ന് ഒരു മുസ്ലിമും പറഞ്ഞിട്ടില്ല. മനുഷ്യരുടെ ഇടപെടലുണ്ടായിട്ടുണ്ടെങ്കിൽ അത് പിശകും വൈരുദ്ധ്യങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. വൈരുദ്ധ്യമില്ലാത്തത് വി.ഖുർആൻ മാത്രമാണ്, അത് അല്ലാഹുവിങ്കൽ നിന്നുള്ളതായത് കൊ


8-55 ആയത്ത് ഫിർഔനിനെ കുറിച്ച് പറയുന്നിടത്താണ്. ആരായിരുന്നു ഫിർഔൻ? അവർ ജനങ്ങളെ അടിമകളാക്കി അവനാണ് സൃഷ്ടാവെന്ന് അഹംങ്കരിച്ചു അവന്റെ വംശത്തിൽ പെടാത്തവരെയെല്ലാം കഠിനമായി ശിക്ഷിക്കുകയും ചെയ്ത ധിക്കാരിയായിരുന്നു. ദൈവമായ് സ്വയം പ്രഖ്യാപിച്ചു ഒരു സമുദായത്തിലെ ആൺകുട്ടികളെ മൊത്തത്തിൽ കൊന്നൊടുക്കിയ ഫിർഔന്റെ ചരിത്രം പറയുന്നിടത്ത് ദൈവ നിഷേധികളുടെ കാര്യം ഖുർആനിൽ പറഞ്ഞത്. കേരളത്തിൽ നടക്കുന്ന ചെറിയ വെട്ടലും കൊല്ലലുകളും മാത്രം മൃഗീയവും പൈശാചികവുമായി തോന്നുന്ന അബ്ദുൽ ജബ്ബാറിനെ പോലുള്ളവർക്ക് ഫിർഔന്റെ കാര്യത്തിൽ ചൊറിച്ചില് വരുന്നത് സ്വാഭാവികം മാത്രം.

29-41 സൂറത്ത് അങ്കബൂത്ത് എന്ന അദ്ധ്യായത്തിൽ നിന്ന്. അങ്കബൂത്ത് എന്നാൽ എട്ടുകാലി. അതിന്റെ വീട് എത്ര ദുർബലം എന്നാണ് അല്ലാഹു പറയുന്നത്. ഒന്ന് ശക്തിയായി കാറ്റടിച്ചാൽ അതുമല്ലെങ്കിൽ കുറച്ച് വലിയ പ്രാണി അതിലൂടെ പോയാൽ ആ വീട് തകർന്നടിയും. അവിശ്വാസികളുടെ കാര്യം അങ്ങിനെ തന്നെ. കാരണം അവന് ഭരമേൽപിക്കാൻ അല്ലാഹുവുണ്ട്. നാളെ പരലോകമുണ്ടെന്നും സ്വർഗമുണ്ടെന്നുമുള്ള പ്രഖ്യാപനം മാത്രം മതി അവൻ ജീവിതത്തിൽ പിടിച്ചു നിൽക്കാൻ. അല്ലാഹുവിൽ പ്രതീക്ഷയില്ലാത്തവർ ചെറിയ പ്രശ്നങ്ങളെ പോലും നേരിടാനാവാതെ ജീവിത ലക്ഷ്യം തിരിച്ചറിയാനാവാതെ ജീവിതം അവസാനിപ്പിക്കുന്നു. കോടതിയും വിധികളും മനുഷ്യരുടെ തേട്ടമാണ്. അത് പരലോകത്ത് ഉണ്ടാവുമെന്ന ദൃഢവിശ്വാസം അക്രമത്തിൽ നിന്നും മനുഷ്യനെ തടഞ്ഞു നിർത്താനും സന്മാർഗത്തിൽ നടത്താനും പ്രാപ്തനാക്കുന്നു.